പൊലീസിന് കേസ് തെളിയിക്കാൻ സാധിക്കാത്തതിനാൽ അഭിജിത്ത്, സുദേവൻ, ഡാനിയേൽ, ഫിറോസ് എന്നിവരുടെ കൊലപാതകക്കേസ് സിബിഐയ്ക്കു കൈമാറി. സഹോദരിയെ നിയമവിരുദ്ധമായി സംരക്ഷിക്കാൻ ശ്രമിച്ചു എന്നതു കൊണ്ട് മിഥ്യയെ സംശയാസ്പദമായി അനിശ്ചിതകാലത്തേക്കു സസ്പെൻഡ് ചെയ്തു. അങ്ങനെയിരിക്കെ ഹരിയുടെ സർക്കിളിൽ ഒരു ട്രക്ക് കണ്ടെത്തി. പതിനഞ്ചു ശവങ്ങൾ അടുക്കിയിട്ടിരുന്ന, ചെളിപുരണ്ട, ഉപേക്ഷിക്കപ്പെട്ട ഒരു ട്രക്ക്. അതിന്റെ പിന്നിലുള്ളവരെ കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം അനിതയിൽ ഭരമേല്പിക്കപ്പെട്ടു.
കേസ് മറ്റേതെങ്കിലും വിഭാഗത്തിനു കൈമാറാൻ പൊലീസുകാരുടെ അഭിമാനം സമ്മതിച്ചില്ല. ഇതു കൂടെ തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അനിതയുടെ പരാജയകഥകൾക്ക് ഒന്നുകൂടെ മാറ്റുകൂടും. ഒരു പെണ്ണ് അന്വേഷിക്കുന്നതുകൊണ്ടാണിങ്ങനെ എന്നെല്ലാവരും കുറ്റപ്പെടുത്തും. അത് തനിക്കു മാത്രമല്ല എല്ലാ സ്ത്രീകൾക്കും അപമാനമായി മാറും. എന്തു ചെയ്യണമെന്നറിയാതെ കൈ തലയിൽ വച്ചുകൊണ്ടിരുന്നപ്പോഴാണ് ഹരിയുടെ ചോദ്യം അവളുടെ ചിന്തകളെ മുറിച്ചു മാറ്റിയത്.
"മിഥ്യയുടെ സസ്പെൻഷൻ പിൻവലിക്കാൻ എന്തെങ്കിലും സാധ്യത ഉണ്ടോ? "
"എന്തിനാ അതൊക്കെ? രണ്ട് കേസ് ഞങ്ങൾ ഒന്നിച്ചന്വേഷിച്ചു. രണ്ടിന്റെയും അവസ്ഥ ഹരിക്കറിയാം. ഇനി ഇതു കൂടെ അതുപോലെ ആകുകയാണെങ്കിൽ എല്ലാവർക്കും ജോലി കളഞ്ഞു വീട്ടിലിരിക്കാം."
"അതല്ല. മിഥ്യയുടെ അന്വേഷണ രീതി ഒരുപാട് ഡിഫറന്റാണ്. നമ്മുടെ രീതിയല്ലത്. രണ്ടു കേസിലെയും പ്രതികളെ കണ്ടുപിടിച്ചതവളല്ലേ! തെളിവില്ലാതിരുന്നതുകൊണ്ടല്ലേ അന്നത് കോടതിയിൽ തോറ്റുപോയത്? അവൾ തിരിച്ചു വന്നാൽ എന്തെങ്കിലും പ്രോഗ്രസ്സുണ്ടാകും. ഞാനുറപ്പു തരാം."
"ഞാനൊന്നു ശ്രമിച്ചു നോക്കാം."

❤️
ReplyDelete😍
DeleteWaiting. ..
ReplyDeleteVo vo
Delete