Saturday, 19 September 2020

My Youtube Channel

 Hi Guys,

I have started a you tube channel for classes in English, Malayalam and History. The channel name is Your Class Here. If you are interested please watch and subscribe.





Saturday, 22 August 2020

Cage

 

They don't consider my wings

And its power.

But I believed 

I can fly 

Not like an eagle, I am sure. 

But let me find what the sky is.

Let me see the long stretches of cornfields which my friends told about.

Let me LIVE free. 

First day, I tried.

But I felt iron bars crushing me

Whenever I flapped my wings.

Second day I was energetic.

But the iron bars were strong.

I tried harder the third day, the fourth day..

Days passed.

Gradually I realised, 

I cannot fly out of it

Without an external help!!!




Thursday, 13 August 2020

നാടകം

എന്റെ നാടകം.
കാണികൾ വന്നു.
തീയറ്റർ നിറഞ്ഞു.
നാടകം തുടങ്ങി. 
എന്റെ വീട്ടുകാരും, കൂട്ടുകാരും, ഞാനും.
ഞങ്ങളാണ് കഥാപാത്രങ്ങൾ.
എല്ലാവരും' ഭംഗിയായി'  അവരുടെ വേഷം ചെയ്തു.
നാടകം കഴിഞ്ഞു.
എല്ലാവരും കയ്യടിച്ചു.
പക്ഷേ മാറിനിന്നിട്ട് അവർ തന്നെ പറഞ്ഞു. 
അവനങ്ങനാണ്. ഇവളിങ്ങനാണ്. വീട്ടുകാർ കണക്കാണ്. കൂട്ടുകാർ വട്ടപ്പൂജ്യമാണ്.
അങ്ങനങ്ങനെ...
ഇത് പറയാനായിരുന്നെങ്കിലെന്തിനായിരുന്നു ഈ നാടകം?
ജീവിച്ചാൽ പോരായിരുന്നോ?
മനസ്സിലെങ്കിലും സുഖമുണ്ടായിരുന്നേനെ..

Monday, 13 July 2020

അക്ഷരം

കരിനാഗത്തിൻ ദ്രംഷ്ടകളേറ്റു ഞാൻ 
കരിനീലയായ് കാർമേഘം പോലെയായെങ്കിലെന്നാശിച്ചു പോയ്.
എന്റെ കാല്പാദത്തിൽ ചുംബിച്ചുവെങ്കിലവർപോലുമശുദ്ധരായ് മാറുമെന്നു ഭയന്നു.

ഒരു സ്ഫടികപ്പാത്രത്തിലെയല്പം വിഷം മോന്തിയവസാനിപ്പിക്കാമെന്നുറപ്പിച്ചു ഞാൻ. 
കാഞ്ഞിരനീരിന് കാളകൂടത്തെയൊന്നും ചെയ്വാനാകില്ലെന്ന് മനസ്സിലാക്കി
ആ ശ്രമത്തിലൂടെ. 

ഒടുവിൽ ഞാനെഴുതിയെൻ വിധി!
എന്റെ രക്തം ഈ ഭൂമിയെ മൂടട്ടെ.
നാഡികൾ വരിഞ്ഞു മുറുകി.
ധമനികൾ വെട്ടിത്തിളച്ച്. പൊങ്ങി.
അവ അക്ഷരനദികളായ് പൊട്ടിത്തെറിച്ചു.
പക്ഷേ 
മരണമുണ്ടായത് കേവലമീ മാംസവും അസ്ഥിയും കോർത്തിണക്കി ആരോ നിർമിച്ച യന്ത്രപ്പാവയ്ക്കായിരുന്നു.
അക്ഷരനദികൾ ആഴിയോട് ചേർന്നു.
അനശ്വരമായവ നിലനിന്നു.

Wednesday, 17 June 2020

I am not that Alice

Escape
Into a world
Like Alice to the Wonderland 
Where I could dance with a MAD Hatter
And become tall and short
Whenever I eat a mushroom.
I could talk with a caterpillar, 
And make the pigeons think that I am a POISONOUS snake.
I could hide the cards
And fight with the queen,
The Queen of Hearts.
Then come back to this world of FAKE people,
Understanding that 
It was a false land and false characters.
Please note, this is not for children.

Wednesday, 20 May 2020

ഗുഹാചിത്രം

അർത്ഥശൂന്യമെന്നു പറയുന്നുണ്ടല്ലേ,
ഈ കൽഭിത്തിയിൽ കോറിവച്ചിരിക്കുന്ന സ്വപ്നങ്ങളെ.
സത്യം തന്നെ.
ഇതിനർത്ഥം കണ്ടെത്താൻ നിനക്കാവില്ല. കാരണം
നീയതു വരയ്ക്കുവാൻ കല്ലു ശേഖരിച്ചിട്ടില്ല.
ഇതിനു വർണ്ണങ്ങൾ നൽകിയതുമില്ല.

എങ്കിലും ഇതു വ്യാഖ്യാനിച്ചവർ നിരവധിയുണ്ട്.
ഈ പ്രകൃതിയും അതിന്റെ ശീലങ്ങളുമെന്നൊരു കൂട്ടം പറയുന്നു.
അതു ഞാൻ അംഗീകരിക്കുന്നു.
ഒരു കപട പ്രണയവും അതിന്നോർമകളും എന്നൊരു കൂട്ടം.
നിരസിക്കുന്നില്ല.

എന്നാൽ,
നിറം മങ്ങിപ്പോയവൻ നിറം തേടിയിറങ്ങിയപ്പോൾ 
നിറമില്ലാതവൻ കണ്ട കാഴ്ചകളാണവ.

കരിങ്കല്ലും പഴച്ചാറും സമാസമം ചേർത്ത് 
ഞാൻ നിറം പിടിപ്പിച്ച,
കേവലം അർത്ഥശൂന്യമായൊരു ഗുഹാചിത്രം.
വന്നു കണ്ടാലും ഈ പ്രാകൃതന്റെ സൃഷ്ടിയെ..

Sunday, 29 March 2020

A Confession



From another world I am writing this
To make you understand that he was right.
What happened that night,
Was all my lapse.

He was waiting for me in his house.
Waiting for my love.
But I was enjoying the feast,
Leaving him to wait for me.
After the gala, having no place to go then,
I remembered about him.

I know how intensely he loved me.
He feared whether I would go from him.
He loved me so much that he could find my thoughts.
But I never.

I had other affairs, I confess.
I was not committed to him.
So I tried to appeal him by my words.
I said him, I loved him.
I said him, I worshipped him.

He found me from my heart.
Not my words.
When he twisted my hair round my neck,
I became conscious of his love.
As he said, I "felt no pain then".
Even God supported him.





NB:
Reinterpretation of "Porphyria's Lover" by Robert Browning from the perspective of Porphyria.
ഫസ്റ്റ് സെം പോർഫീറിയാസ് ലവർ ക്ലാസിൽ പഠിപ്പിച്ച ദിവസം എഴുതിയതാണ്.  അന്നു എവിടെയോ എഴുതി വച്ചത് കൊറോണ സമയത്ത് കിട്ടി. ഇവിടെ ഇടുന്നു.

Wednesday, 11 March 2020

ഹൃദയത്തിൽ മഴ പെയ്യുന്നുണ്ട്



ഹൃദയത്തിനുള്ളിലൊരായിരം മഴക്കാറുകൾ ജന്മം കൊള്ളുന്നു.
പ്രളയമാകാനല്ല മറിച്ചുത്സവമാകാൻ.
മണ്ണിനെ മേഘം പ്രണയിക്കുവാൻ
ഒഴുകിടാം മഴയായി ഞാൻ.
നിന്റെ മുടിനാരുകൾ തഴുകിപ്പോയിടാം.
മധുരമൂറുന്ന വാക്കുകൾ പുൽച്ചെടിയായ് നാമ്പിടാൻ
വരണ്ട ചുണ്ടുകൾ നനച്ചിടാമതിലുമ്മ വയ്ക്കാം.
കൈകളിൽ വസന്തം തീർക്കാം.
വിണ്ടുകീറിയ നിന്റെ ദേഹമൊക്കെയും നൂലായ് മാറി ഞാൻ തുന്നിച്ചേർക്കാം.
നിന്നുടലിൽ ഇഴകളായ് ചേർന്നിരിക്കാം.
മരവിച്ചുപോയ നിൻ കാൽപാദങ്ങളെ
മുത്തായ് വന്നു ഞാനിക്കിളിപ്പെടുത്താം.
ഞാനൊരിക്കൽ പറഞ്ഞതോർക്കുന്നുണ്ടോ?
വിളിക്കണം വീണ്ടും വരാമെന്ന്.
നിൻ ചുണ്ടുകൾ വരളുന്നുണ്ടറിയാം.
നിന്നുടൽ വിണ്ടുകീറുന്നു.
നിൻ വിളിക്കായ് ഞാൻ കാത്തുനിൽക്കുന്നു.
മഴ നനയാൻ കൊതിക്കുന്നുണ്ടാവാം നീ...


NB: കൂടുതൽ വ്യക്തത കിട്ടാൻ വായിക്കുക
ഇവിടെ മഴ പെയ്യുകയാണ്
http://ancytpandithitta.blogspot.com/2019/06/blog-post_10.html

Wednesday, 15 January 2020

ട്രക്ക്

അവർ അയാൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷിച്ചു. പക്ഷേ അയാളെ അവിടെ നിന്നെങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല.  ഒടുവിൽ രണ്ടു ദിവസത്തിനു ശേഷം കർണാടകയിലെ ഒരു പൊലീസ് സ്റ്റേഷനിലേക്കു, അയാളെ കണ്ടെത്തിയ വിവരം ആരോ വിളിച്ചു പറഞ്ഞു.  അവർ അത് അനിതയെ അറിയിച്ചു. അടുത്ത ദിവസം അയാളെ കേരളാ പൊലീസിനു കൈമാറി.

ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു. തനിക്കു ചെറുപ്പത്തിൽ വീട്ടിൽ നിന്നുണ്ടായ സമ്മർദ്ദങ്ങളാണ് തന്നെ ഇങ്ങനെയൊരു അവസ്ഥയിൽ എത്തിച്ചത് എന്ന് അയാൾ പറഞ്ഞു. ഇനിയും ഒരാളെ കൂടെ കൊല്ലാനുണ്ടായിരുന്നു എന്നും അയാൾ സമ്മതിച്ചു. ആ നിമിഷം അവർക്ക് അയാളെ ഒരു ഭ്രാന്തനെ പോലെയാണ് തോന്നിയത്. സാഹചര്യ തെളിവുകൾ കണക്കിലെടുത്ത് കോടതി അയാളെ ശിക്ഷിച്ചു.

അധികം വൈകാതെ തന്നെ മിഥ്യയുടെ സസ്പെൻഷൻ പിൻവലിച്ചു. കേവലം നാലു ദിവസത്തിനുളളിൽ കേസ് തെളിയിക്കാൻ കഴിഞ്ഞതിനാൽ അവളെ എല്ലാവരും പ്രശംസിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് ഇരുപത് വയസ്സുള്ള ഒരു പെൺകുട്ടിയെ ഏഴുപേർ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയത്. ഇനി ആ കേസ് അവൾ അന്വേഷിക്കട്ടെ..

            അവസാനിച്ചു

നന്ദി
ദൈവത്തിന്.
വീട്ടുകാർക്ക്
പ്രിയ വായനക്കാർക്ക്.
സുഹൃത്തുക്കൾക്ക്.
എല്ലാറ്റിലുമുപരി എന്റെ കഥകളുടെയെല്ലാം സ്രോതസ്സിന്.

A Wall in Madras