അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സൈബർസെല്ലിൽ നിന്നുള്ള ഫോൺ വന്നത്. ആ നമ്പർ മുൻപ് രവി എന്നൊരാൾ ഉപയോഗിച്ചിരുന്നതാണ്. അയാളുടെ അഡ്രസ്സ് കണ്ടുപിടിച്ച് അന്ന് തന്നെ അവർ അയാളുടെ വീട്ടിൽ ചെന്നു. അപ്പോൾ സമയം ഏകദേശം രാത്രി ഒമ്പത് മണി ആയിരുന്നു. കോശി കോളിങ് ബെല്ലടിച്ചു. ഒരു സ്ത്രീ വാതിൽ തുറന്നു. "രവിയുടെ വീടല്ലേ?" കോശി ചോദിച്ചു.
"അതെ!" അവർ അങ്ങനെ പറയുമ്പോൾ ആ മുഖത്ത് ഒരുപാട് സംശയങ്ങൾ നിഴലിക്കുന്നുണ്ടായിരുന്നു. അതിനെയെല്ലാം കീറിമുറിച്ചുകൊണ്ടു വന്നത് ഹരിയുടെ ചോദ്യമായിരുന്നു. "രവി എവിടെ? ഒന്നു കാണണം."
"ചേട്ടൻ വന്നിട്ട് നാലു ദിവസമായി."
"എവിടെയാണ് പോയത്?"
"അറിയില്ല."
"ചോദിക്കാറില്ലേ?"
"ഇല്ല. ഒരു വല്ലാത്ത സ്വഭാവമാണ്. ഇടയ്ക്ക് വീട്ടിൽ വരും. ഒന്നും സംസാരിക്കില്ല. അകത്ത് ഒരു റൂമുണ്ട്. അവിടെയിരിക്കും. ആർക്കും ഒരു ശല്യവുമുണ്ടാക്കില്ല. കഴിക്കാൻ പോലും വരില്ല."
അങ്ങനെ ഒരു വിവരണം അയാളാണ് പ്രതി എന്ന നിഗമനത്തിലേക്ക് അവരെ എത്തിച്ചു. "അയാളുടെ റൂം കാണണം" മിഥ്യ പറഞ്ഞു. ആ സ്ത്രീ അവരെ അയാളുടെ മുറിയിലേക്ക് എത്തിച്ചു. ആകെ അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. കൊല്ലപ്പെട്ട കുട്ടികളുടെ ഫോട്ടോകളും അവരെക്കുറിച്ചുള്ള ചില പത്രവാർത്തകളും അവിടെനിന്ന് കിട്ടി. അതിൽ നിന്നാണ് അവർക്ക് മനസ്സിലായത് അയാൾ ഇന്റർസ്കൂൾ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ കായികതാരങ്ങളെ തിരഞ്ഞ് പിടിച്ച് കൊല്ലുകയായിരുന്നുവെന്ന്.
"രവിയുടെ ഒരു ഫോട്ടോ വേണം."
ഹരി പറഞ്ഞു. അവൾ പോയി ഒരു ഫോട്ടോ കൊണ്ടുവന്നു. അത് അവർക്ക് കൊടുത്തു. ആ ഫോട്ടോയിൽ ഒന്നു നോക്കിയതിനു ശേഷം ഹരി അവളോട് പറഞ്ഞു, "എപ്പോഴെങ്കിലും അയാൾ വന്നാൽ സ്റ്റേഷനിലേക്കു വിളിക്കണം."
"ശരി സാർ"
പിറ്റേന്നുതന്നെ എല്ലാ പത്രങ്ങളിലും ലുക്കൗട്ട് നോട്ടീസ് കൊടുത്തു. അതുപോലെ തന്നെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അയാളുടെ ഫോട്ടോ അയച്ചു കൊടുത്തു.
തുടരും..