Friday, 26 October 2018

അഗ്നി

ജനിച്ചതൊരു പൂജ്യമായി
ജീവിച്ചതൊരു വല്യ പൂജ്യമായി
ഇനി ജീവിച്ചിരുന്നിട്ടെന്ത് കാര്യമെന്നോർത്ത്
ആത്മഹത്യ ഞാൻ ചെയ്തു
തണുത്തു വിറച്ച എനിക്ക്‌ചുറ്റും
വിറക് കൂട്ടി അവർ ചൂട്‌നൽകി
ആ അഗ്നിയിൽ ഞാനൊരു അഗ്നിയായി



അഗ്നിയെ വഹിച്ചവൾക്ക് ഞാൻ മകളായി
ദ്രൗപതീ നിന്റെ മാതാവായി
മിഖായേൽ, നിന്റെ വാളായി
സതീ നിന്നെ ഞാൻ ആലിംഗനം ചെയ്തു
ചരിത്രം മഹത്തായത് എനിക്ക് സമ്മാനിച്ചെങ്കിൽ
വർത്തമാനകാലം എന്റെ ശോഭ കൂട്ടി


എന്നെ അടിച്ചമർത്തിയവർ
ഒരു കടലാസ് കഷണം പോലെ കത്തിപ്പോയി
എന്നെ വെറുത്തവർ ചാരമായി
ഹൃദയം കാണാതിരുന്നവരുടെ കണ്ണിൽ അഗ്നിയായി
പ്രതികാരത്തിന്റെ രുദ്ര രൂപമായി
അറബിക്കടലിനോ വെള്ളപ്പൊക്കത്തിനോ 
കാലവർഷത്തിനോ എന്നെ അണയ്ക്കാൻ കഴിഞ്ഞില്ല


എങ്കിലും ഒരു മഞ്ഞുതുള്ളി മാത്രം ശേഷിച്ചു
അതിൽ അലിഞ്ഞു ഞാൻ ഇല്ലാതെ ആയി
അതു സ്നേഹം ആയിരുന്നു
നിസ്വാർത്ഥ സ്നേഹം




A Wall in Madras