അവർ അയാൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷിച്ചു. പക്ഷേ അയാളെ അവിടെ നിന്നെങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ രണ്ടു ദിവസത്തിനു ശേഷം കർണാടകയിലെ ഒരു പൊലീസ് സ്റ്റേഷനിലേക്കു, അയാളെ കണ്ടെത്തിയ വിവരം ആരോ വിളിച്ചു പറഞ്ഞു. അവർ അത് അനിതയെ അറിയിച്ചു. അടുത്ത ദിവസം അയാളെ കേരളാ പൊലീസിനു കൈമാറി.
ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു. തനിക്കു ചെറുപ്പത്തിൽ വീട്ടിൽ നിന്നുണ്ടായ സമ്മർദ്ദങ്ങളാണ് തന്നെ ഇങ്ങനെയൊരു അവസ്ഥയിൽ എത്തിച്ചത് എന്ന് അയാൾ പറഞ്ഞു. ഇനിയും ഒരാളെ കൂടെ കൊല്ലാനുണ്ടായിരുന്നു എന്നും അയാൾ സമ്മതിച്ചു. ആ നിമിഷം അവർക്ക് അയാളെ ഒരു ഭ്രാന്തനെ പോലെയാണ് തോന്നിയത്. സാഹചര്യ തെളിവുകൾ കണക്കിലെടുത്ത് കോടതി അയാളെ ശിക്ഷിച്ചു.
അധികം വൈകാതെ തന്നെ മിഥ്യയുടെ സസ്പെൻഷൻ പിൻവലിച്ചു. കേവലം നാലു ദിവസത്തിനുളളിൽ കേസ് തെളിയിക്കാൻ കഴിഞ്ഞതിനാൽ അവളെ എല്ലാവരും പ്രശംസിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് ഇരുപത് വയസ്സുള്ള ഒരു പെൺകുട്ടിയെ ഏഴുപേർ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയത്. ഇനി ആ കേസ് അവൾ അന്വേഷിക്കട്ടെ..
അവസാനിച്ചു
നന്ദി
ദൈവത്തിന്.
വീട്ടുകാർക്ക്
പ്രിയ വായനക്കാർക്ക്.
സുഹൃത്തുക്കൾക്ക്.
എല്ലാറ്റിലുമുപരി എന്റെ കഥകളുടെയെല്ലാം സ്രോതസ്സിന്.