"അന്ന് അഞ്ചുമണിയ്ക്കാണ് ട്രെയിൻ വന്നത്. ഒരു രണ്ട് മിനുറ്റിനുള്ളിൽ അതു സ്റ്റേഷനിൽ നിന്നു പോയി. അതു കഴിഞ്ഞാണ് ഞാൻ ഇറങ്ങിയത്. തിരിച്ചു വരുമ്പോൾ ....." നിഥിന് എന്തൊക്കെയോ പറയുവാൻ അല്പം മടിയുള്ളതുപോലെ.
ഹരി നിഥിനെ നിർബന്ധിച്ചു,"അത് പറഞ്ഞോളൂ."
നിഥിൻ തുടർന്നു,"അപ്പോൾ എനിക്കൊരു ഫോൺ വന്നു. ഞാനത് അറ്റന്റ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ആക്സിഡന്റായത്. ഞാൻ പെട്ടെന്ന് റിവേഴ്സ് എടുത്തു. അപ്പോഴാണ് അതിന്റെ സൈഡിൽ നിന്ന് ബ്ലഡ് വരുന്നതു കണ്ടത്. ഞാൻ അപ്പോൾ തന്നെ എസ് ഐയെ വിളിച്ചു. കോശി പത്ത് മിനുറ്റിനുള്ളിൽ വന്നു. പിന്നെ സ്റ്റേഷനിൽ നിന്നു രണ്ടു മൂന്ന് പൊലീസുകാര് കൂടെ വന്നു. കോശി വരുന്നതിനു മുമ്പാണ് ആ രണ്ടു പേര് വരുന്നത്. അവരെ കണ്ടപ്പോൾ ഞാൻ ബ്ലഡ് വരുന്ന കാര്യം പറഞ്ഞു.പൊലീസിനെ വിളിച്ചിട്ടുണ്ടെന്നും പറഞ്ഞു. അവരൊന്നു നോക്കിയിട്ടു പോയി."
മിഥ്യ ഒരു നിമിഷം ആലോചിച്ചിട്ടു ചോദിച്ചു, "അവരൊന്നും ചോദിച്ചില്ലേ?"
"ഇല്ല. അവരു പെട്ടെന്ന് പോയി"
"അവരുടെ സ്കെച്ച് വരച്ച് ലുക്കൗട്ട് നോട്ടീസ് കൊടുക്കണം. ഒന്നുകിൽ ഇവരാണ് ഇത്രയും കുഞ്ഞുങ്ങളെ കൊന്നത്. അതല്ലെങ്കിൽ യഥാർത്ഥ കൊലപാതകിയിലേക്കുള്ള വാതിലാണ് ഇവർ."
അടുത്ത ദിവസം ഓരോ കുട്ടികളുടെയും സ്കൂളിലും വീടുകളിലുമായി അവർ അന്വേഷണം നടത്തി. ആ രണ്ടുപേരെ കുറിച്ചായിരുന്നു അന്വേഷണം മുഴുവനും. പക്ഷേ അവരെക്കുറിച്ച് ആർക്കും അറിയില്ലായിരുന്നു.
അന്ന് വൈകിട്ട് ആരോ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു. അവരിലൊരാളെ കണ്ടു എന്നു പറഞ്ഞായിരുന്നു വിളിച്ചത്. ഉടൻ തന്നെ കോശി രണ്ടു പൊലീസുകാരെയും കൂട്ടി അവിടെ ചെല്ലുകയും അയാളെ കണ്ടുപിടിച്ചു സ്റ്റേഷനിലേക്കു കൊണ്ടുവരികയും ചെയ്തു. കോശി തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും അയാൾ ആ ട്രക്കിനെക്കുറിച്ച് ഒന്നും പറയുന്നുണ്ടായിരുന്നില്ല. കുറച്ചു സമയത്തിനു ശേഷം മിഥ്യ വന്നു. പല രീതിയിൽ അവർ ചോദ്യം ചെയ്തു.ഒടുവിൽ അയാൾക്കു സമ്മതിക്കേണ്ടി വന്നു.
"സാർ. നാൻ താൻ സാർ. എങ്കിട്ടെ ഒരുവർ കൂപ്പിട്ടു അന്ത ലാറി തിരുട സൊന്നാൻ സാർ. വേറെ എതുവും എനക്ക് തെരിയാത് സാർ."
"അത് യാര്? അവർ പേരുനക്ക്
തെരിയുമാ
തുടരും......

No comments:
Post a Comment