കഥയ്ക്ക് ഒരു ഏകദേശരൂപം മനസ്സിൽ പതിഞ്ഞപ്പോൾ തന്നെ എഴുതിത്തുടങ്ങി.
വിരലുകൾ.
[ അവളുടെ വിരലുകൾ സ്ക്രീനിൽ ഓടി നടക്കുകയാണ്. പെട്ടെന്നാണ് മെസ്സേജ് ബോക്സിലെ ഒരു നോട്ടിഫിക്കേഷൻ അവളുടെ ശ്രദ്ധയിൽ പെട്ടത്. കയീൻ എന്ന ഒരാളാണ് മെസ്സേജ് അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അയാളുടെ റിക്വസ്റ്റ് അവൾ അക്സപ്റ്റ് ചെയ്തത്. സാധാരണ അവൾക്ക് പരിചയമുള്ളവരുടെ റിക്വസ്റ്റ് മാത്രമേ അവൾ അക്സപ്റ്റ് ചെയ്യാറുള്ളൂ. പക്ഷേ ആ പേരിലെ വത്യസ്തത. അതു അവളെ അയാളിലേക്ക് അടുപ്പിച്ചു. എന്തായാലും മെസ്സേജ് ഒന്നും അയക്കില്ല എന്ന് അവൾ നിശ്ചയിച്ചുറപ്പിച്ചിരുന്നു. ഇപ്പോളിതാ അയാൾ ഇങ്ങോട്ടു മെസ്സേജ് അയച്ചിരിക്കുന്നു. അവൾ ആ മെസ്സേജ് ഓപ്പൺ ചെയ്തു നോക്കി.
ഒരുവിധം എല്ലാ ചാറ്റുകൾക്കും തുടക്കമിടുന്ന ആ വാക്ക്.
Hi.
അവൾ അതിനു മറുപടിയൊന്നും കൊടുത്തില്ല. ചില പോസ്റ്റുകളിലേക്ക് കണ്ണോടിച്ച്, ചിലതിനു ലൈക്കു ചെയ്തു, ചിലതു ഷെയർ ചെയ്തു. ചിലതിനു കമന്റു ചെയ്തു. ചിലതു കണ്ടില്ല എന്നു നടിച്ചു സ്ക്രോൾ ചെയ്തു പോയി.
രാവിലെ അവളുടെ ഫോൺ തന്നെ അവളെ വിളിച്ചെഴുന്നേൽപ്പിച്ചു. അലാറം ഓഫ് ചെയ്തതിനു ശേഷം അവൾ ഡേറ്റ ഓൺ ചെയ്തു. വല്ല നോട്ടിഫിക്കേഷനുമുണ്ടോ ആരെങ്കിലും മെസ്സേജ് അയച്ചിട്ടുണ്ടോ എന്നൊക്കെ അവൾ നോക്കി. അക്കൂട്ടത്തിൽ ഒരു മെസ്സേജ് കയീന്റേതായിരുന്നു.
"എന്താ റിപ്ലൈ ഒന്നുമില്ലാത്തത്.
ചാറ്റിങ് ഇഷ്ടമല്ലേ?"
'ഞാൻ എനിക്കിഷ്ടമുള്ളവരോട് ചാറ്റ് ചെയ്യും. അത് നിങ്ങളറിയണ്ട കാര്യമല്ല.' എന്നു പറയണമെന്നവൾക്കുണ്ടായിരുന്നു. പക്ഷേ തത്കാലം അതു വേണ്ട എന്നു വച്ചു. ഇനി മെസ്സേജ് അയച്ചാൽ ബ്ലോക്ക് ചെയ്യും എന്നവൾ തീരുമാനിച്ചു. പിന്നീടെപ്പോഴോ ഫോൺ എടുത്തപ്പോൾ അയാളുടെ അടുത്ത മെസ്സേജ്.
"എനിക്ക് നിങ്ങളെ നേരിട്ടറിയാം.
ഞാൻ കണ്ടിട്ടുണ്ട്. "]
തുടരും..
No comments:
Post a Comment