ദൈവം തന്ന ദാനമാണ് ജീവൻ.
"ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു," (ഉല്പത്തി1:27) ഇങ്ങനെ ദൈവം തന്ന സ്വരൂപത്തെ ഇല്ലായ്മ ചെയ്യുന്നത് ശരിയാണോ? ഉത്തരം അല്ല എന്നു തന്നെയാണ്. എങ്കിലും ചില സാഹചര്യങ്ങൾ ചിലരെ ആത്മഹത്യയിലേക്ക് നയിക്കാറുണ്ട്. ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങൾ എന്തൊക്കെ? എങ്ങനെ അതിൽ നിന്നും രക്ഷപെടാം? നമുക്ക് പരിശോധിക്കാം.

ഒരു സംഭവകഥയിൽ നിന്നാരംഭിക്കാം.
അഞ്ചാം വയസ്സിൽ അച്ഛൻ മരിച്ചു പോയി. പതിനാറ് വയസ്സുള്ളപ്പോൾ സ്കൂളിൽ നിന്നും പടിയിറങ്ങി. പതിനേഴ് വയസ്സായപ്പോഴേക്കും നാലു ജോലി നഷ്ടപ്പെട്ടിരുന്നു. പതിനെട്ടാം വയസ്സിൽ വിവാഹിതനായി. ആർമിയിൽ ചേർന്നെങ്കിലും അവിടെ നിന്നിറക്കി വിട്ടു. ഇരുപതാം വയസ്സിൽ ഭാര്യ പിണങ്ങിപ്പോയി. ഭാര്യയെയും കുഞ്ഞിനെയും തിരിച്ചു കൊണ്ടു വരാൻ ഒരു കഫേയിൽ പാചകക്കാരനായി ജോലി ചെയ്തു. അറുപത്തി അഞ്ചാം വയസ്സിൽ റിട്ടയർ ആയി. ജീവിതത്തിൽ താൻ ഒരു പരാജയം ആണ് എന്ന തോന്നൽ മൂലം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. വിൽപത്രം എഴുതിക്കൊണ്ടിരുന്നപ്പോൾ താൻ എത്ര നല്ല പാചകക്കാരനാണ് എന്ന് അയാൾ ഓർത്തു. 87 ഡോളർ കടം വാങ്ങി തന്റേതായ രീതിയിൽ ചിക്കൻ ഉണ്ടാക്കി, വീടുകൾ തോറും കയറിയിറങ്ങി വില്പന നടത്തി. ഇന്ന് ലോകമെമ്പാടും ആവശ്യക്കാരുള്ള KFC സാമ്രാജ്യം ആരംഭിച്ചത് ഇങ്ങനെ ആണ്. ആ വ്യക്തിയാണ് കേണൽ സാൻഡേഴ്സൺ.
ഇത് ഒരു നിമിഷത്തിന്റെ അതിജീവനമായിരുന്നു. എങ്ങനെ നമുക്ക് ഈ അതിജീവനശേഷി നേടിയെടുക്കാം എന്ന് നോക്കാം.
ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങൾ പലതാണ്. അതിലെ ഏതാനും ചിലത് ചുവടെ ചേർക്കുന്നു.

1) ജീവിതം മടുത്തു.
പലരും പലപ്പോഴും പറയാറുള്ളതാണ് ജീവിതം മടുത്തു എന്നു. എങ്ങനെയാണ് ജീവിതം മടുക്കുന്നത്? ഉത്തരം ലളിതമാണ്. ജീവിതത്തിൽ നിന്ന് ലഹരി ഇല്ലാതാകുമ്പോഴാണ് മടുപ്പനുഭവപ്പെടുന്നത്. ആ ലഹരി മദ്യത്തിന്റേയോ മയക്കുമരുന്നിന്റേയോ അല്ല. ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയുമാണ്. ഒരു ലക്ഷ്യമുണ്ടാവണം. അതിലേക്ക് പറന്നെത്താൻ മനസ്സുണ്ടാവണം. അതിനായി അധ്വാനിക്കണം.
കേവലം എട്ടു വയസ്സുള്ളപ്പോൾ ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തുടങ്ങിയ ഒരു വ്യക്തിയുണ്ട്. നിക്ക് വ്യൂജിച്. മറ്റു കുട്ടികൾ പൂമ്പാറ്റകളെ പോലെ പാറി നടക്കുന്നത് കാണുമ്പോഴൊക്കെ തന്നെ ഈ രൂപത്തിൽ സൃഷ്ടിച്ച ദൈവത്തെ അവൻ പഴിച്ചിരുന്നു.തങ്ങളുടെ മകനെ മുറിക്കുള്ളിൽ ഒരു ഇഴജന്തുവിനെപ്പോലെ വളർത്താൻ അവന്റെ മാതാപിതാക്കൾ തയ്യാറായില്ല. അവന്റെ സഹോദരങ്ങളും അവന് പൂർണ പിന്തുണ നൽകി. എങ്കിലും പലതവണ ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഇത്രമേൽ തന്നെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും ഓർത്തപ്പോൾ അവരെ സന്തോഷിപ്പിക്കാൻ ജീവിതത്തെ സ്നേഹിച്ചു തുടങ്ങി. വളരെ ബുദ്ധിമുട്ട് സഹിച്ച് എഴുതാനും വരയ്ക്കാനും തുടങ്ങി. നീന്താൻ പഠിച്ചു.നിക്കിനു പതിനേഴ് വയസ്സുള്ളപ്പോൾ സ്കൂളിലെ ഒരു തൂപ്പുകാരൻ ചോദിച്ചു, "നിക്ക്, നിന്റെ ജീവിതത്തെക്കുറിച്ചും നീ ഇപ്പോൾ അനുഭവിക്കുന്ന സന്തോഷത്തെക്കുറിച്ചും മറ്റു കുട്ടികളോട് പങ്കുവച്ചുകൂടെ! അവരൊക്കെ എന്തു നിസ്സാരകാര്യങ്ങളെക്കുറിച്ചാണ് വെറുതെ വ്യസനിച്ചു കഴിയുന്നത്." അങ്ങനെ സ്കൂളിലെ മുപ്പതു കുട്ടികളോട് തന്റെ കഥ പറഞ്ഞു. പിന്നീട് ലോകം മുഴുവൻ (60 രാജ്യങ്ങൾ) അദ്ദേഹം സംസാരിച്ചു. 'ലൈഫ് വിത്തൗട്ട് ലിംബ്സ്' എന്ന സംഘടന സ്ഥാപിച്ചു. അതേ പേരിൽ പുസ്തകവും പ്രസിദ്ധീകരിച്ചു. നിക്കിന്റെ അഭിപ്രായത്തിൽ "എന്നെ ഒന്നിനും കൊള്ളില്ല" എന്നതാണ് ഒരുവന് പറയാവുന്ന ഏറ്റവും വലിയ നുണ.

രണ്ട് കയ്യും കാലുമില്ലാത്ത ഒരാൾക്ക് ഇത്രയും ചെയ്യാൻ സാധിക്കുമെങ്കിൽ നമുക്ക് എത്രമാത്രം മുന്നോട്ടു പോകാൻ പറ്റും. താലന്തു മണ്ണിൽ കുഴിച്ചിടാനുള്ളതല്ല അത് ഇരട്ടിക്കാനുള്ളതാണ്.കറുത്തുപോയി, തടികൂടിപ്പോയി, മെലിഞ്ഞുപോയി, നീളമില്ല, സൗന്ദര്യമില്ല എന്നൊക്കെ പറയുമ്പോൾ നിക്കിനെ പറ്റി ഒന്നാലോചുക്കുക.
2)പരാജയം.
പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണ് എന്നല്ലേ പറയാറുള്ളത്. പിന്നെ എന്തിനാണ് പരാജയങ്ങളെ ഓർത്തു വിഷമിക്കുന്നത്.

1992ൽ പതിനെട്ട് വയസ്സുള്ളപ്പോൾ ഒരു ചെറുപ്പക്കാരൻ സിനിമയിൽ അഭിനയിക്കാൻ പോയി. ഇവനൊക്കെ എവിടെ എത്തിച്ചേരും, കറുപ്പ് നിറമല്ലേ, കാണാനും കൊള്ളില്ല എന്ന് ഒരുപാട് ആളുകൾ പറഞ്ഞു. ആദ്യമിറങ്ങിയ സിനിമകൾ വൻ പരാജയമായിരുന്നു. തളർന്നില്ല. കഠിനമായി അധ്വാനിച്ചു. ഇന്ന് തെന്നിന്ത്യൻ സിനിമ അടക്കി ഭരിക്കുന്ന ചക്രവർത്തിമാരിൽ ഒരാൾ. ദളപതി വിജയ്.
പിന്നെന്തിനാണ് പരാജയത്തെ പേടിക്കുന്നത്? കഠിനാദ്ധ്വാനം ചെയ്യാൻ ഉള്ള മനസ്സുണ്ടെങ്കിൽ എത്രവലിയ ഉയരം വേണമെങ്കിലും കീഴ്പ്പെടുത്താം.

3)ഏകാന്തത.
ഒറ്റയ്ക്കാകുമ്പോഴാണ് ആത്മഹത്യയെപ്പറ്റി ചിന്തിക്കാറുള്ളത്. കൂട്ടുകാരോടൊന്നും അധികം സംസാരിക്കാതെ ഒറ്റയ്ക്ക് നടക്കുന്ന പലരെയും കണ്ടിട്ടുണ്ട്. എല്ലാവരെയും നമുക്ക് സ്നേഹിക്കാൻ കഴിയില്ല. പക്ഷേ നമ്മളെ മനസ്സിലാക്കുന്ന നമ്മുടെ സ്വഭവുമായി യോജിച്ചു പോകുന്ന കുറച്ചു പേരെയെങ്കിലും കണ്ടെത്താൻ സാധിക്കും. അവരുമായി സഹകരിക്കുക. നമ്മുടെ എല്ലാ പ്രശ്നങ്ങളും സംസാരിച്ചാൽ തീരാവുന്നതെ ഉള്ളൂ. നമ്മുടെ ഒരാവശ്യത്തിന് നമ്മോടൊപ്പം ഇല്ലാത്തവർ യഥാർത്ഥ സുഹൃത്തുക്കളല്ല. ഒരു നല്ല സുഹൃത്തെങ്കിലും ഇല്ലാത്ത ഒരാൾ പോലും കാണില്ല. ആ സുഹൃത്ത് ആർ വേണമെങ്കിലും ആകാം. അമ്മയാകാം, അച്ഛനാകാം, അധ്യാപകരാകാം, സഹപാഠികളാകാം.... നമ്മുടെ പ്രശ്നങ്ങൾ അവരോട് പറയാം. മനസ്സിന്റെ ഭാരം ഒഴിവാക്കാം.

4)മൊബൈൽ അഡിക്ഷൻ.
ഈ കാലഘട്ടത്തിൽ ആത്മഹത്യയുടെ ഏറ്റവും വലിയ കാരണം മൊബൈൽ അഡിക്ഷൻ ആണ്. മൊബൈൽ നമുക്ക് അത്വശ്യമാണ്. വിജ്ഞാനത്തിനും വിനോദത്തിനുമുള്ള ഒരു ഉപാധിയാണ് സ്മാർട്ട് ഫോണുകൾ. പക്ഷേ അതിനൊരു നിയന്ത്രണം ആവശ്യമാണ്. രാത്രി രണ്ടു മണി, മൂന്നു മണി വരെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുണ്ട്. ഇവരുടെ പ്രധാന പ്രശ്നം ഫോണുപയോഗിക്കുന്നതിൽ നിന്നല്ല ഉണ്ടാകുന്നത്, മറിച്ച് ഉറക്കമില്ലായ്മയിൽ നിന്നാണ്. അതിനു കാരണമാകട്ടെ ഫോൺ. സാമാന്യ ബോധത്തോടെ ഒരു വ്യക്തി പ്രവർത്തിക്കണമെങ്കിൽ അയാൾ ദിവസം ഏഴു മണിക്കൂർ ഉറങ്ങിയിരിക്കണം.
ബ്ലൂ വെയിൽ പോലെയുള്ള ഗെയിമുകളും സൈബർ ആക്രമണവുമൊക്കെ രൂക്ഷമാണ്. അതിനൊന്നും ഇരയാവാതെ സൂക്ഷിക്കുക. ക്രൂരകൃത്യങ്ങൾ അടങ്ങുന്ന ചിത്രങ്ങളും വീഡിയോകളും ഒഴിവാക്കുക.
നമ്മൾ നേരിടുന്ന ദൈനംദിന പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തെ ബാധിക്കാതിരിക്കട്ടെ. കൺഫൂഷ്യസ് ഒരിക്കൽ പറഞ്ഞു, "ജീവിതത്തിൽ ഒരിക്കലും വീഴാതിരുന്നു എന്നതിനേക്കാൾ നിങ്ങൾക്ക് അഭിമാനിക്കാൻ കഴിയുന്നത്, വീണപ്പോഴൊക്കെ നിങ്ങൾ എണീറ്റു എന്നതോർത്തായിരിക്കും."

ഞാൻ കേവലം ഇരുപത് വയസ്സുള്ള ഒരു വിദ്യാർത്ഥിയാണ്. എന്റെ ബ്ലോഗുകൾ പത്തു വയസ്സുള്ള കുട്ടികൾ മുതൽ അമ്പതു വയസ്സ് വരെ ഉള്ളവർ വായിക്കുന്നുണ്ട് എന്നെനിക്കറിയാം. നിങ്ങൾക്കറിയുന്നതിന്റെ നൂറിലൊന്നു പോലും എനിക്കറിയില്ല. എന്റെ ചെറിയ അറിവിലുള്ള ഏതാനും കാര്യങ്ങൾ ആണ് മുകളിൽ ചേർത്തിരിക്കുന്നത്. അത് കൂടാതെ ഉള്ളവ കമെന്റ് ചെയ്യാവുന്നതാണ്.
References:
ഫാ. ജോസഫ് കുമ്പുക്കൽ, "വീണിട്ടും എഴുന്നേറ്റവർ" , വിമല ബുക്സ്

ചിത്രങ്ങൾക്ക് കടപ്പാട്: ഇന്റർനെറ്റ്

No comments:
Post a Comment