തന്റെ പ്രിയനെ തലോടുവാൻ,
ഒരു ചെറിയ മുത്തുപോലെ
സ്നേഹം ഈ കറുത്ത സുന്ദരിയുടെ കണ്ണിൽ നിന്നും യാത്രയായി.
അത്ര വിശാലമായ ആകാശം വേണ്ട.
കൂട്ടുകൂടുവാൻ നക്ഷത്രങ്ങളും വേണ്ട.
വിണ്ണിൽ നിന്ന് മണ്ണിലേക്ക് അടുത്തപ്പോൾ സ്നേഹം ഇരട്ടിച്ചു.
ഒന്നു രണ്ടായി. പിന്നെ നൂറായി. ആയിരമായി. കോടാനുകോടിയായി.
ഒടുവിൽ അവനെ തൊട്ടപ്പോൾ...
ആദ്യം തണുത്തു.
പിന്നെ വെറുത്തു.
ഒടുവിൽ പറഞ്ഞു, വെയിലായിരുന്നവനു പ്രിയയെന്ന്.
അവൾ എന്നെ പറഞ്ഞയച്ചു.
എങ്കിലും ഒരു മേഘമായ് ഞാനിവിടെ തുടരാം.
വെയിലേറ്റു വരൾച്ച നേരിടുമ്പോൾ,
നിന്റെ ശരീരം വിണ്ടു കീറുമ്പോൾ,
വിളിക്കണം.
ഞാൻ വീണ്ടും വരാം..
😍✌️🏼കിടു..
ReplyDeleteNice
ReplyDeletepowli😍
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteFeel good
ReplyDeleteThanks bro
DeleteNyzZzzz
ReplyDelete💗
ReplyDeleteMazha epozhum oru nostalgia anu alle
ReplyDeleteMazha anubhavam anu
DeletePwoli 👌👌👌
ReplyDelete