മിഥ്യ, "ഇല്ല. എങ്കിലും ഫോൺ ഡീറ്റയിൽസ് ഒന്നു നോക്കുന്നത് നല്ലതായിരിക്കും. ഒന്നും മിസ്സ് ചെയ്യരുതല്ലോ!"
ഹരി, "ഹ്മ്. സുധിയെ കണ്ടില്ലേ? ഇനി വിങ്സിൽ പോകാം."
ഹരിയും മിഥ്യയും സ്റ്റേഷനിൽ നിന്നിറങ്ങി.
11:30AM വിങ്സ്.
അഭിജിത്തിനു പകരം പുതിയ മാനേജർ വന്നിട്ടില്ല.സ്റ്റാഫുകളെ ഓരോരുത്തരായി ചോദ്യം ചെയ്യാൻ തുടങ്ങി. ആരിൽ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. അവിടെ നിന്നു കിട്ടിയത് ഇത്ര മാത്രം. വൈകിട്ട് അഞ്ചു മണി വരെയാണ് ഓഫീസ് സമയം. പക്ഷേ മിക്ക ദിവസങ്ങളിലും അഭിജിത്തും പ്രൊഡക്ഷൻ വിഭാഗത്തിലെ സ്റ്റാഫുകളും ഏഴു മണി വരെ അവിടെ ഉണ്ടാകും. 24ന് ആറരയ്ക്കു ഉടനെ വരാം എന്നു പറഞ്ഞു പുറത്തു പോയി. പിന്നീട് തിരികെ വന്നില്ല. പിറ്റേന്നുതന്നെ പൊലീസിൽ പരാതി നൽകി.

പിന്നെ അറിയേണ്ടിയിരുന്നത് ഡാനിയേലിനെ കുറിച്ച് ആണ്. അയാൾക്ക് പറയത്തക്ക ശത്രുക്കൾ ആരും തന്നെ ഇല്ല. 28ന് ആറിന് ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്ന അയാൾ അന്നു മുതൽ വന്നിട്ടില്ല.
മിഥ്യ, "നമുക്ക് സുദേവന്റെ വീട് വരെ ഒന്നു പോയാലോ?"
ഹരി, "അതിന് മുൻപ് ഒരു കാര്യം കൂടെ ഉണ്ട്. CCTV. 24, 28 . രണ്ടു ദിവസങ്ങളിലേത് ഒന്നു ചെക്ക് ചെയ്യാം. ഏതെങ്കിലും ഒരു ക്ലൂ കിട്ടാതിരിക്കില്ല."

CCTVയിൽ നിന്നും ഒന്നും കിട്ടിയില്ല. സുദേവനെ കാണാനായി അവർ പോയി. അവിടെയും നിരാശ മാത്രം.
തിരികെ വരുന്ന വഴിയിൽ അവർ ഒരു ചായ കുടിക്കാൻ കയറി. തിരികെ അവർ സുധിയുടെ വീട്ടിലെത്തി. അയാളുടെ അനുവാദത്തോടെ അവിടെ ഒന്നു പരിശോധിച്ചതിനു ശേഷം അവർ എസ്പിയെ കാണാനായി പോയി.
മിഥ്യ ഹരിയോട്, "ഒരു ക്ലൂ ഉണ്ടാകും."
"എന്ത് ക്ലൂ?"
"ആ പേപ്പറില്ലേ. Quote ഉള്ളത്"
അനിതയെ കണ്ടു അവർ ആ പേപ്പറുകൾ നോക്കി.ഒന്നാമത്തേത് ഫിറോസിന്റെ ബോഡിയിൽ നിന്ന് കിട്ടിയത്. ഹരി അതു വായിച്ചു നോക്കിയിട്ട്, "ഫിറോസ് സർ ഏതെങ്കിലും കേസിൽ കൃത്രിമം കാണിച്ചിട്ടുണ്ടാകും. സർ ഇടപെട്ടിട്ടുള്ള എല്ലാ കേസും നമുക്ക് എടുക്കണം.
അഭിജിത്തുമായോ വിങ്സുമായോ ബന്ധമുള്ളത്."
മിഥ്യ അനിതയോട്, "ഇന്ന് ഒരു മീറ്റിംഗ് കൂടെ വേണം"
"ഞാൻ അവരെ അറിയിക്കാം."
"വൈകിട്ട് ഒരു 8 മണിക്ക് മതി മാഡം. സ്റ്റേഷനിൽ കുറച്ചു ജോലികൾ ഉണ്ട്. "
"എങ്ങനെ വേണമെങ്കിലും ചെയ്യാം."
അഭിജിത്തിൻറെ ബോഡിയിൽ നിന്നു കിട്ടിയ പേപ്പറിൻറെ ഫോട്ടോ എടുത്തതിനു ശേഷം അവർ അവിടെ നിന്നും ഇറങ്ങി.
ഹരി, "ശ്രുതിയുടെ കേസിൽ ഫിറോസ് സർ ഇടപെട്ടിരുന്നോ?"
മിഥ്യ, "ഇല്ല. അന്നു രാജൻ സർ പറഞ്ഞു ആ കേസ് വേണ്ട എന്ന്. അഭിജിത്തിൻറെ ബോഡിയിൽ നിന്ന് എന്താണ് കിട്ടിയത്?"
"അത് a beautiful face can mask great evil എന്നാണ്."
"അവൻറെ സ്വഭാവം അതുപോലെ ഉണ്ടല്ലോ."
"ഫിറോസ് സാറിന്റെ കേസുകളാണ് ഇനി നമുക്ക് ഉള്ള വഴി."
അവർ കേസുകൾ പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ല. വൈകിട്ട് 8 മണിക്ക് അടുത്ത മീറ്റിംഗ്.
മിഥ്യ, "രാവിലെ മുതൽ ഞങ്ങൾ പല സ്ഥലങ്ങളിൽ പോയി. വിങ്സ്, അഭിജിത്തിന്റെ വീട്, സുധിയുടെ വീട്.. അങ്ങനെ ഞങ്ങൾക്കു സംശയമുള്ള സ്ഥലങ്ങളെല്ലാം. പക്ഷേ ഒരു തെളിവോ സൂചനയോ ഒന്നും കിട്ടിയില്ല. പിന്നെ ആകെയുള്ള ക്ലൂ ആ പേപ്പറുകൾ ആണ്. അതുകൊണ്ട് ഫിറോസ് സർ ഇടപെട്ടിട്ടുള്ള കേസുകൾ പരിശോധിച്ചു. അതിലും യാതൊരു പ്രതീക്ഷ ഇല്ല. ഫിറോസ് സർ ഇടപെട്ടിട്ടുള്ള അഭിജിത്തോ വിങ്സോ ഉൾപ്പെടുന്ന ഏതെങ്കിലും കേസ് ഉണ്ടെങ്കിൽ നമുക്ക് മുന്നോട്ടു പോകാം. ഇല്ല എങ്കിൽ ഞാനീ അന്വേഷണത്തിൽ നിന്നു പിൻമാറുന്നു. ഒരു ഫോൺ പോലും ഉപയോഗിക്കാത്ത, ഒരു ക്യാമറയിലും പതിയാത്ത ഒരാളെ എങ്ങനെ കണ്ടുപിടിക്കും?"

To be continued

എങ്ങനെ കണ്ടുപിടിക്കും? 🤔
ReplyDelete👌
ReplyDelete