ട്ർണിംഗ്...
പൊലീസ് സ്റ്റേഷനിലെ ഫോൺ ബെല്ലടിച്ചു. ഫോൺ എടുത്തതിനു ശേഷം "ഹലോ, നമസ്കാരം SI ആണ്."
അപ്പുറത്തു നിന്ന് കനത്ത ശബ്ദത്തിൽ, "CI ആണ്. എത്രയും പെട്ടെന്ന് മെയിൽ ചെക്ക് ചെയ്യണം. SP ഓഫീസിലേക്ക് ആവശ്യമുള്ള ഫയലുകളും എടുത്ത് 11:30 ആവുമ്പോഴേക്ക് വരണം."
"ശരി സർ"
ഫോൺ വച്ചതിന് ശേഷം അവൾ മെയിൽ ചെക്ക് ചെയ്തു. മുഖത്ത് വിഷമവും അത്ഭുതവും കലർന്ന ഒരു ഭാവം.പെട്ടെന്ന് തന്നെ കമ്പ്യൂട്ടർ ഓഫ്ചെയ്തു. ഫയലുകളുമെടുത്ത് റൂമിൽ നിന്ന് പുറത്തിറങ്ങി. അടുത്ത് നിന്ന കോൺസ്റ്റബിളിനോട്, "SP ഓഫീസ് വരെ പോകുകയാണ്. എന്തെങ്കിലും അത്യാവശം ഉണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതി."
വണ്ടിയിൽ കയറി. പത്ത് മിനുറ്റ് കഴിഞ്ഞപ്പോൾ ഓഫീസിൽ എത്തി.

സമയം 11:23 AM
അവിടെ നിന്നിരുന്ന ഒരു പൊലീസുകാരൻ മറ്റൊരു പൊലീസുകാരനോട് പറയുന്നത് അവൾ കേട്ടു. "അല്ലെങ്കിലും ചിലർക്കൊന്നും യോഗമില്ല. എല്ലാം അന്വേഷിച്ച് വരുമ്പോൾ കേസ് വേറെ ആൾക്ക് പോകും. അന്നും ഇതുപോലെ അനിതാ മാഡം ആയിരുന്നല്ലോ."
ദേഷ്യം സഹിക്കാതെ കയ്യിലിരുന്ന ഫയൽ വലിച്ചെറിഞ്ഞതും SP വന്നതും ഒരുമിച്ച് ആയിരുന്നു. താഴെ വീണ ഫയൽ എടുത്തതിനു ശേഷം SP, "മിഥ്യ, അകത്തേക്കു വരൂ."
SPയോട് ഒപ്പം അവൾ അകത്തേക്കു പോയി.
അകത്ത് കയറിയ ഉടനെ അനിത മിഥ്യയോട്, "നോക്ക് മിഥ്യ, നീ എന്തിനാ ദേഷ്യപ്പെടുന്നത്. അന്നത്തെ പോലെ ടീം ഉണ്ടാക്കണം. അതിൽ നീയും ഉണ്ടാകും. നിൻറെ അഭിപ്രായങ്ങൾക്ക് അവിടെ വിലയുണ്ട്."
മിഥ്യ ദേഷ്യത്തോടെ, "എന്ത് ടീം എന്ത് വില.കഴിഞ്ഞ തവണ ഇതുപോലെ അന്വേഷിച്ചതല്ലേ. അന്ന് മാഡം ഉണ്ടായിരുന്നു. ഞാനും ഉണ്ടായിരുന്നു. നമ്മൾ അന്ന് കുറേ കണ്ടു പിടിച്ചതല്ലേ? എന്നിട്ടെന്തായി? അവസാനം ആ കേസിനെന്തുപറ്റി എന്നു നമുക്കറിയാം. അതെന്റെ രീതിയിൽ അന്വേഷിച്ചിരുന്നു എങ്കിൽ എന്തായിരുന്നു സംഭവിക്കുക എന്നും മാഡത്തിനറിയം. ഈ കേസ് അതുപോലെ ആകുകയാണെങ്കിൽ .... പിന്നീട് എന്തു ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്."
അനിത എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ഒരു പുരുഷ ശബ്ദം, "May I come in madam"

To be continued

കിടു ടീ👌👌👌
ReplyDelete💛
Deleteഅടിപൊളി
ReplyDelete💛
DeleteWaiting for nxt part.. ��✌️��
ReplyDeleteNext part ഉണ്ട്
Delete